Sunday, January 11, 2009

മലബാര്‍ സംസാര ഭാഷ നിഘണ്ടു

ഒരു പേര് നെറ്റിയില്‍ ചാര്‍ത്തി ബൂലോകത്ത് കടന്നു വന്നിട്ട് മാസങ്ങളായി . പ്രവര്‍ത്തനം തുടങ്ങുന്നത് ഞാന്‍ എന്‍റെ നാട്ടില്‍ തിരിച്ചെത്തിയ ഈ മുഹൂര്‍ത്തത്തില്‍ .. മലബാര്‍ വിശേഷങ്ങള്‍ തന്നെയാണ് ഇതില്‍ തുടരാന്‍ പോകുന്നത്. വായിക്കുക. അനുഗ്രഹിക്കുക. ആദ്യമായ് ഇതില്‍ ചേര്‍ക്കുന്നത് മലബാറിന്റെ തനതു സംസാര ഭാഷാ നിഘണ്ടു.. ഈ നാട്ടു ഭാഷ അറിയാത്തവര്‍ക്കും.. അറിയുന്നവര്‍ക്കും രസം പകരുന്നത് .

മലബാര്‍ ഭാഷ സംസാര നിഘണ്ടു ( അക്ഷരമാലാ ക്രമത്തില്‍ അല്ല )


നീ -- ഇഞ്ഞി

നിനക്ക് -- എണക്ക്

നിന്‍റെ -- ഇന്‍റെ

എനിക്ക് -- ഇങ്കി

അവന്‍ -- ഓന്‍

അവര്‍ -- ഓര്‍

ഞങ്ങള്‍ -- ഇമ്മള്‍, ഞാള്

ഞാന്‍ -- ഞമ്മള്‍

അവിടെ -- ആടെ

ഇവിടെ -- ഈടെ

ആയിരുന്നു -- അയിനു

വീട് -- പൊര, അങ്ങ്

വീട് താമസം -- കുട്ടൂസ്സ

വരമ്പ് -- കണ്ടി

പറമ്പ് -- കണ്ടം

പ്ലേറ്റ് -- വസി

കിണര്‍ -- കെരട്

വെള്ളം -- തണ്ണീ

ഇരിക്കുക -- കുത്തിയിരിക്കുക

ഉരുണ്ട പാത്രം -- കുടുവന്‍ ചെമ്പ്

റേഷന്‍ കാര്‍ഡ് -- കവുപ്പന്‍

മൈദ -- മര്‍ക്കിനി പൊടി

പഴുതാര -- കരിങ്കണ്ണി

ചിലന്തി -- മണ്ണാചന്‍

പപ്പായ -- കറമൂസ്സ

തോട്ടി -- കൊക്ക

ഇറങ്ങുക -- കീയുക

ആണ്‍കുട്ടി -- ചെക്കന്‍, കുണ്ടന്‍

കട -- പീട്യ

വായ -- തൊള്ള

മുഖം -- മീട്

വയര്‍ -- പള്ള

ഈഴവര്‍ -- തീയ്യന്മ്മാര്‍

പശു -- പയ്യ്

ചേട്ടന്‍ -- ഏട്ടന്‍ , കുട്ട്യേട്ടന്‍

ചേച്ചി -- ഏച്ചി

ചന്ദ്രക്കാരന്‍ മാങ്ങാ -- പടുമാങ്ങ

വീമ്പു പറയുക -- പായ്യാരം പറയുക

ഇടവഴി -- എടോയി

ചെറിയ കട -- കുമിട്ടി പീട്യ

ഭ്രാന്ത് -- പ്രാന്ത്

കാശ് -- കായി

വാഴക്കുല -- കായി

മല്ലി -- കോത്തന്ബാല

മടല്‍ -- മട്ടല്‍

തെങ്ങോല -- ഓലക്കണ്ണി

വാഴ കുടപ്പന്‍ -- മാമ്പ്

വാഴപിണ്ടി -- ഉണ്ണി കാമ്പ്

ബുദ്ധിമുട്ടിക്കുക -- സുയിപ്പാക്കുക , ബേജാറാക്കുക

കവിള്‍ -- ചെള്ള

ചെമ്പോത്ത് -- ഉപ്പന്‍ കാക്ക

പുളി -- പുളിങ്ങ

മച്ചിങ്ങ -- വെളിച്ചില്

വരാന്ത -- കോലായി

ഗോലി -- കോട്ടി

5 comments:

P.C.MADHURAJ said...

അച്ചടി വടക്കെ മല. നടു മല.
കുട്ട കൂട്ട കൊട്ട
നായ് നായി നായ
കോവിലകം കൂലോം കോലോം
പാറ്റ കൂറ കൂറ
ഈയാമ്പാറ്റ പാറ്റ പാറ്റ
തൂത്തുവാരുക അടിച്ചുവാരുക അടിച്ചുതളിക്കുക
നിലവിളിക്കുക ബൈരംകൊടുക്വ നെലോൾക്യ
ചാടുക തുള്ളുക ചാടുക
എറിഞ്ഞുകളയുക ചാടിക്കുവ വലിച്ചെറിയ
ഇനിയും എനീം ഇനീം

Ranjith chemmad / ചെമ്മാടൻ said...

രസകരം ഈ ഭാഷാ വ്യതിയാനം...

Yesodharan said...

varmaji.....malabar samsaara bhaashaanikhandu assalaayi....kooduthal pratheekshikkunnu.....

Sureshkumar Punjhayil said...

Upakarapradam... Ashamsakal...!!!

Anonymous said...

ഇഞ്ഞി,എണക്ക്,ഇന്‍റെ,ഞാള്,ആടെ,അയിനു,പൊര,കണ്ടം,കണ്ടി,തണ്ണീ,കുത്തിയിരിക്കുക ,കുടുവന്‍,ചെമ്പ്,ചെക്കന്‍,തൊള്ള,പള്ള,തീയ്യന്മ്മാര്‍,പയ്യ്,പ്രാന്ത്,കോത്തന്ബാല,കായി,ചെള്ള,ഉപ്പന്‍ കാക്ക,കോലായി,കോട്ടി

ഈ വാക്കുകളെല്ലാം ഇതേ അര്‍ത്ഥത്തില്‍ത്തന്നെയാണ് ഇങ്ങ് തിരുവിതാംകൂറിന്റെ തെക്കേ അതിര്‍ത്തിയിലും പറഞ്ഞുവരുന്നത്. തമിഴ്ഭാഷയുമായുള്ള സാമീപ്യമാകും അതിന് കാരണം.